Saturday, June 28, 2008

കുഴപ്പം

നമ്മുടെ ക്ലോക്കിനു എന്തോകുഴപ്പമുണ്ട്
കണ്ടില്ലേ ആ സൂചികളുടെ മെല്ലെപ്പോക്ക്
നിനക്ക് തോന്നുന്നതാണ്
ഈ പൈപ്പിന് എന്താ പറ്റിയേ
എത്ര പതുക്കെയാ വെള്ളം വരുന്നേ
അത് അങ്ങനെ തന്നെ അല്ലെ
ഈ കണ്ണാടി മങ്ങിയിരിക്കുന്നു
എല്ലാം മങ്ങിയാണ് കാണുന്നത്
പൌഡര്‍ വീണതാകും
ഈ സാരിയാകെ നരച്ചു
സോപ്പുപൊടി വിലകുരഞ്ഞതല്ലേ
നിനക്ക് വാങ്ങാമായിരുന്നില്ലേ
ഓ ശകുനം മുടക്കാന്‍ നിക്കണ കണ്ടില്ലേ
നമ്മുടെ മോനല്ലേ
അമ്മയ്ക്കെന്താ കുഴപ്പം അച്ചാ ?
ഇന്നു ശമ്പള ദിവസാണ് മോനേ
എല്ലാം ഒന്നു കലങ്ങി തെളിയാന്‍
നാളെ നേരം വെളുക്കണം .....

17 comments:

ഗോപക്‌ യു ആര്‍ said...

good idea
[beware of the spell
mistakes]

ഫസല്‍ ബിനാലി.. said...

അതെ എല്ലാം ഒന്ന് കലങ്ങിത്തെളിയട്ടെ
കൂടുതല്‍ വെണ്മയോടെ വരട്ടെ പുതിയ തേജസ്സ്.
ആശംസകള്‍

Unknown said...

ഏല്ലാത്തിനുംകുഴപ്പങ്ങളാണല്ലോ ടീച്ചറെ
ചിലപ്പോ ടീച്ചറിന്റെ തല്ലും എമ്പോസിഷനും പേടിച്ച് പിള്ളേര് വല്ലോ നേര്‍ച്ചയും ഇട്ടു കാണും.
തുടരു ടീച്ചറെ നല്ല വരികള്‍

OAB/ഒഎബി said...

അധ്യാപികമാറ് പാവമായാല്‍ കുട്ടികള്‍ കേറി പഠിപ്പിക്കും.

നന്നായി വരട്ടെ.

വേണു venu said...

സ്വാഗതം ടീച്ചറേ,
മൂന്നു പോസ്റ്റുകളും വായിച്ചു.
നീ എന്റെ വിശപ്പാകുന്നു അപ്പവും,
മഴയ്ക്കും മരത്തിനും ഇനിയും കാണാനായിട്ടില്ലാത്ത മഴയും,

മങ്ങിയ കണ്ണാടിയും ഒക്കെ ഇഷ്ടമായി.

എഴുത്തു തുടരുക. ആശംസകള്‍.:)

siva // ശിവ said...

മലബാറി കോഴിക്കോട് അക്കാദമിയുടെ ബ്ലോഗില്‍ ഇട്ട പ്പോസ്റ്റ് വഴിയാ ഞാന്‍ ഇവിടെ എത്തിയത്.

വായിച്ചു.

നന്നായി ഈ വരികള്‍. ഇനിയും സമയം കിട്ടുമ്പോള്‍ ഇതുപോലെ നല്ല വരികള്‍ ബൂലോകരുമായി പങ്കുവയ്ക്കൂ.

ടീച്ചറാണെന്ന് പ്രൊഫൈലില്‍ നിന്നും മനസ്സിലായി...അപ്പോള്‍ ഇനി ഞങ്ങളെയൊക്കെ ഒന്ന് പഠിപ്പിച്ച് നേരെയാക്ക് ടീച്ചറേ...

അയ്യോ തല്ലല്ലേ....ഞാന്‍ ഓടി...

സസ്നേഹം,

ശിവ

Kaithamullu said...

സ്വാഗതം, ടീച്ചര്‍,
എഴുതൂ, വരികളില്‍ നല്ലൊരു ‘കവി‘യുടെ തിളക്കം!

നരിക്കുന്നൻ said...

പക്ഷേ ടീച്ചർ, ഈ ബ്ലോഗിന് നല്ല തിളക്കം.
എന്താ ശമ്പളം കിട്ടിയോ?
നല്ല കവിത...

ഹരീഷ് തൊടുപുഴ said...

കൊള്ളാം, അഭിനന്ദനങ്ങള്‍...

ശെഫി said...

കുഴപ്പം മാറണം

Ranjith chemmad / ചെമ്മാടൻ said...

കൊള്ളാലോ മാഷേ..(അല്ല ടീച്ചറേ)

നല്ല കവിത,
വരികള്‍ക്ക് സ്വന്തമായൊരു വ്യക്തിത്വം
പ്രധാനം ചെയ്യുന്നുണ്ട്.
ആശംസകള്‍...

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"കാരണം കണ്ടുപിടിക്കാന്‍
പ്രയാസമില്ലാത്തിടത്തോളം കാലം
പ്രശ്നങ്ങള്‍ ലഘൂകരിക്കപ്പെടുമല്ലോ."

കലങ്ങിയെന്നു മനസ്സിലായി...
അല്ല.. സംഭവം തെളിഞ്ഞോ..:)

ചോലയില്‍ said...

നമ്മുടെ ക്ലോക്കുകള്‍ക്കുമാത്രമല്ല, നമ്മുടെ കാലത്തിനു തന്നെ എന്തൊ കുഴപ്പമുണ്ട്‌. നല്ല വരികള്‍. അഭിനന്ദനങ്ങള്‍.

Anonymous said...

നമ്മുടെ ക്ലോക്കിനു എന്തോകുഴപ്പമുണ്ട്
കണ്ടില്ലേ ആ സൂചികളുടെ മെല്ലെപ്പോക്ക്
ഈ പൈപ്പിന് എന്താ പറ്റിയേ
എത്ര പതുക്കെയാ വെള്ളം വരുന്നേ
ഈ കണ്ണാടി മങ്ങിയിരിക്കുന്നു
എല്ലാം മങ്ങിയാണ് കാണുന്നത്
ഈ സാരിയാകെ നരച്ചു

ഇതെല്ലാം എന്റെ വീട്ടീന്നു മൊട്ടിച്ചതാണൊ?
സത്യം പറേണം!

നിരക്ഷരൻ said...

ശമ്പളം കിട്ടിക്കഴിഞ്ഞാലെങ്കിലും ക്ലോക്ക് ഫാസ്റ്റാകുമല്ലോ . അതുമതി :) :)

മാംഗ്‌ said...

ലഘു ഗുരു വൃത്ത ശാസ്ത്രം അങ്ങിനെ ഒരു ചുവടുപിടിക്കാതെ സ്വന്തമായി ഒരു ഗദ്യ കവിത ശൈലി.
നന്നായി. സൃഷ്ടിക്കപെടുകയല്ല നല്ല സാഹിത്യം അത് കഥ ആയാലും കവിത ആയാലും അനുഭവത്തില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും പിരവിഎടുക്കുന്നതാണ് ഏന്നു ഈ കവിത വായിച്ചാല്‍ നിസ്സംശയം പറയാം

Unknown said...

:)