Saturday, June 28, 2008

വിശപ്പ്


വിശക്കുന്നവനു അപ്പമാകണം
തിരുവചനം നീ കേട്ടതല്ലേ
കണ്ണിന്‍റെവിശപ്പകറ്റാന്‍
നിന്‍റെ കണ്ണുകള്‍ മതി
കാതിന്ടെവിശപ്പകറ്റാന്‍
നിന്‍റെ മൊഴികള്‍ മതി
അധരങ്ങളുടെ വിശപ്പകറ്റാന്‍
നിന്‍ മന്ദഹാസം മതി
വിശപ്പെന്ന് മണക്കുന്ന നാസികയെ
നിന്മുടി യിലെ തുളസിക്കതിര്‍
അനുനയിപ്പിക്കുന്നു
വിശക്കുന്ന ഹൃദയത്തെ
നിന്‍ പ്രണയം നിറയ്ക്കുന്നു
അങ്ങനെ നോക്കുമ്പോള്‍
നീ എന്റെ വിശപ്പാകുന്നു
അപ്പവും ..................

7 comments:

ഉപാസന || Upasana said...

Good Mdam.
Welcome
:-)
Upasana

മലബാറി said...

മീര..
ആശംസകള്‍

നജൂസ്‌ said...

മീര പാടുന്നു.

മൂര്‍ത്തി said...

സ്വാഗതം..

ഗോപക്‌ യു ആര്‍ said...

അപ്പൊള്‍ കവിത എഴുതാന്‍ അറിയാം.
..വളരെ നല്ല കവിത..ശരിക്കും ഇഷ്ടപ്പെട്ടു
ആദ്യവരിയില്‍ നിന്‍" നോട്ടം മതി"
[kanninte vishappakattaan ]
എന്നല്ലെ നല്ലത്‌?

ഗോപക്‌ യു ആര്‍ said...

വിശക്കുന്ന ഹ്രുദയത്തെ
നിന്‍ പ്രണയം
നിറക്കുന്നു
quite beautiful!

OAB/ഒഎബി said...

അപ്പത്തിനെ തിന്നു കളയല്ലെ?
കുറച്ചു കൂടി എഴുതൂ എന്നിട്ട് ചിന്തിക്കാം വിശപ്പിനെക്കുറിച്ച്.
ഭാവുകങ്ങള്‍.