Saturday, June 28, 2008

കുഴപ്പം

നമ്മുടെ ക്ലോക്കിനു എന്തോകുഴപ്പമുണ്ട്
കണ്ടില്ലേ ആ സൂചികളുടെ മെല്ലെപ്പോക്ക്
നിനക്ക് തോന്നുന്നതാണ്
ഈ പൈപ്പിന് എന്താ പറ്റിയേ
എത്ര പതുക്കെയാ വെള്ളം വരുന്നേ
അത് അങ്ങനെ തന്നെ അല്ലെ
ഈ കണ്ണാടി മങ്ങിയിരിക്കുന്നു
എല്ലാം മങ്ങിയാണ് കാണുന്നത്
പൌഡര്‍ വീണതാകും
ഈ സാരിയാകെ നരച്ചു
സോപ്പുപൊടി വിലകുരഞ്ഞതല്ലേ
നിനക്ക് വാങ്ങാമായിരുന്നില്ലേ
ഓ ശകുനം മുടക്കാന്‍ നിക്കണ കണ്ടില്ലേ
നമ്മുടെ മോനല്ലേ
അമ്മയ്ക്കെന്താ കുഴപ്പം അച്ചാ ?
ഇന്നു ശമ്പള ദിവസാണ് മോനേ
എല്ലാം ഒന്നു കലങ്ങി തെളിയാന്‍
നാളെ നേരം വെളുക്കണം .....

വിശപ്പ്


വിശക്കുന്നവനു അപ്പമാകണം
തിരുവചനം നീ കേട്ടതല്ലേ
കണ്ണിന്‍റെവിശപ്പകറ്റാന്‍
നിന്‍റെ കണ്ണുകള്‍ മതി
കാതിന്ടെവിശപ്പകറ്റാന്‍
നിന്‍റെ മൊഴികള്‍ മതി
അധരങ്ങളുടെ വിശപ്പകറ്റാന്‍
നിന്‍ മന്ദഹാസം മതി
വിശപ്പെന്ന് മണക്കുന്ന നാസികയെ
നിന്മുടി യിലെ തുളസിക്കതിര്‍
അനുനയിപ്പിക്കുന്നു
വിശക്കുന്ന ഹൃദയത്തെ
നിന്‍ പ്രണയം നിറയ്ക്കുന്നു
അങ്ങനെ നോക്കുമ്പോള്‍
നീ എന്റെ വിശപ്പാകുന്നു
അപ്പവും ..................