Friday, June 19, 2009

ദുഖവെള്ളി എന്ന് ഭാഷന്തരമുള്ളപ്പോള്
ഇന്നത്തേത് ബാഡ്ഫ്രൈഡേ ആണോ ?
അറിയാത്തതും സംശയമുള്ളതും ചോദിക്കുമ്പോള്
പ്രാന്ത് എന്ന് പറയുന്നവര്ക്കല്ലേ പ്രാന്ത് ?
പറയൂ ........എന് മിത്രമേ

ദുഖവെള്ളി

ഒരു വെള്ളിയാഴ്ച്ച കൂടി
പകല് മുഴുവന് സൂര്യന് ചിരിച്ചു
മഴ മേഘങ്ങള് കരയാന് മറന്നു
അപരാഹ്നത്തില് ആശ്വാസമായ്
ഇളം തെന്നല് മെല്ലെയെത്തി
രാത്രിയില് ശക്തമായല്ലെങ്കിലും
പെയ്തു മഴ തണുപ്പേകി
ഇതുപോലൊരു വെള്ളിയെ
എന്തുകൊണ്ട് "ഗുഡ് ഫ്രൈഡേ "
എന്ന് വിശേഷിപ്പിച്ചു കൂടാ ?
അവളുടെ സംശയം പതിയെ എന്നിലേക്കും വന്നു
എങ്കിലും .............
ഗുഡ് ഫ്രൈഡേ യ്ക്ക്

ഈ വായനാദിനത്തില് ഒരു കുറിപ്പ്

എന്റെ വായന മുടങ്ങിയത് എന്ന് മുതലാണു?

പ്രണയം തലയ്ക്ക്പിടിച്ചു മറ്റെല്ലാം മറന്ന അക്കലത്താണെന്ന്ഞാന് പറയുമ്പോള് നിന്റെ മുഖം മാറും എനിക്കറിയാം
പക്ഷെ സത്യമാണു.. ജീവിതത്തില് എനിക്ക് അന്യമെന്നു കരുതിയതൊക്കെയും നീ തന്നപ്പോള് ഞാന് തന്നെ എല്ലാം മുടക്കിയതാണെന്ന് ഞാന് തിരുത്തുന്നു .....എന്നാല് ഇപ്പോള് ഈ സായന്തനത്തില് വീണ്ടും തനിച്ചായപ്പോള് വായനെയെ ക്ുട്ട്പിടിക്കട്ടെ ...........

Sunday, March 8, 2009

ന്താന്‍ എന്തെഴുതാന്‍ ...........

ഒരിക്കല്‍ക്ക്‌ുടി
ഈ ലോകത്ത് .........
ഇത്തവണ ഒരു നഷ്ട സ്വപ്നത്തെ ക്കുരിച്ച്ച്ചു പറഞ്ത്ന്താലോ

Monday, December 8, 2008

ജാലകത്തിനപ്പുറം ഇരുള്‍ മാത്രമല്ല
നിലാവൂം കാണാമെന്നു മറന്നിരുന്നതാണു
ഇന്നതു വീണ്ടും ഓര്‍മ്മിപ്പിച്ചതു ഷഹാനയാണു
പരദൂഷണവും പരിഹാസവുമായി ഒരു ഒഴിവുവേള
ചിരിയൊ കരച്ചിലോ എന്നു തിരിച്ചറിയാനാവാത്ത
നജീബിന്റെ ശബ്ദം ആ മുറിയെ ഒരുമാത്ര നിശബ്ദമാക്കി
അഞ്ച് ബിയിലെ ഷഹാനയും ആറ് സിയിലെ ശിഹാബും
പ്രണയത്തിലാണത്രെ.........................
പിന്നീടുണ്ടായ വിചാരണയില്‍ ഷഹാന കരഞും
മറ്റുള്ളകുട്ടികള്‍ ചിരിച്ചും കാര്യങ്ങള്‍ പറഞ്ഞു
തല്ലിന്റെ കുറവു ‘ മാതപിതാക്കളുടേ ഗുണം
മാധ്യമങ്ങളുടേ സ്വാധീനം സാഹചര്യം കാരണങ്ങള്‍
കണ്ടെത്താന്‍ എത്ര എളുപ്പം
കുറ്റവാളികള്‍ തലകുംബിട്ടു നിന്നു
ഉപദേശങ്ങള്‍...ശാ‍സനകള്‍..മാപ്പുപറച്ചില്‍
രംഗം ശാന്തം.......എവിടെയോ ചില ഒളിനോട്ടങ്ങള്‍
മെസ്സേജ് ടോണുകള്‍..ദീര്‍ഘശ്വാസങ്ങള്‍.........

പുറ്ത്തിറങ്ങിയപ്പോള്‍ അവളെന്നെയൊന്നു നോക്കി
എന്തോ പറയാനുള്ളപോലെ..........
പതിവുള്ള ലൈബ്ബ്രറി സന്ദര്‍ശനം നേരത്തെയാക്കി
ഷഹാനയെയും കൂട്ടി.........
അവളുടേ കുഞ്ഞിക്കണ്ണുകള്‍ ചുവന്നിരുന്നു
ചോദ്യങ്ങള്‍ ആവശ്യമില്ലായിരുന്നു
വെറുതെയാ...എല്ലാം വെരുതെയാ
അവള്‍ തേങ്ങി.........നിലാവിന്റെ ഭംഗി ടീച്ചറല്ലെ പറഞ്ഞെ........
ഞാനത് കണ്ടെന്ന് പറഞ്ഞതാ അവനോട്
ഇന്നലെ രാത്രി...അവനപ്പോള്‍ റോഡിലിരുന്ന് പോസ്റ്റര്‍ ഒട്ടിക്കയിരുന്നു
അതും കണ്ടെന്നു പറഞ്ഞതാ..........
ഇനി നോക്കൂല ഞാന്‍ ഇരൂട്ടാ നല്ലത്.........

അവളു പറഞ്ഞ് പോലെ ഇരുട്ടാണു നല്ലതെന്നു
എന്നേയും വിശ്വസിപ്പിക്കയിരുന്നു ആരോ
പക്ഷെ ഇന്നെനിക്കു മനസിലാകുന്നു ഇരുട്ട് മറ്റാരിലോ ആണു
മറ്റെവിടെയോ ആണു........എനിക്കു ചുറ്റും നിലാവ് മാത്രാണു

Monday, November 3, 2008

നീണ്ട ഇടവേളയ്ക്കു ശേഷം ന്താന്‍ .........എവിടെയോ നഷ്ടപെട്ട വാക്കുകള്‍ എന്നെത്തേടി വീണ്ടും വന്നു .
കറുപ്പും വെളുപ്പും ഇടകലര്‍ന്ന പേജുകളിലേക്ക് നോക്കിയിരിക്കെ എന്റെ നഷ്ടം ഞാന്‍ മനസിലാക്കുന്നു .

Saturday, July 19, 2008

വീണ്ടും

ഏകാകിനിയുടെ ഭാഗമായിരുന്നു ജീവിത നാടകത്തില്‍
അവള്‍ക്കെന്നും ......
ഇടയ്കെപ്പോഴോ ചില നിഴലുകള്‍ കു‌ട്ടുകാരായി
അങ്ങനെയങ്ങനെ അവള്‍ സംസാരിച്ചു തുടങ്ങി
തന്നോട് തന്നെയെന്ന മട്ടില്‍ നിഴലുകളോട്
പതിയെ മടിച്ചു മടിച്ച് നിഴലുകളിലോന്നു മുരടനക്കി
അവള്‍ ചിരിച്ചു ....ആ ചിരിയില്‍ അവളുടെ
വേഷവിധാനങ്ങള്‍ നിറം മാറി
സംവിധായകനും സഹ നടീനടന്മാരും
അന്കലാപ്പിലായി ..
തിരക്കഥ മാറ്റേണ്ടി വരുമല്ലോ
കാണികള്‍ കൂക്കിവിളിച്ചു സഹതാപിച്ചവരും ഉണ്ട്
രംഗ സജ്ജീകരണ ക്കാരന്റെ കൈ വിറച്ചു
വേദിയില്‍ പ്രകാശം പരന്നു
നിഴലുകല്‍ക്കൊപ്പം ചിരിയും മൊഴികളും
അപ്രത്യക്ഷംമായി ........
നാടകം ശുഭം ......

Thursday, July 3, 2008

എന്റെ പരാജയം

ഇന്നലെ കണക്കെടുപ്പായിരുന്നു ..........
വാര്‍ഷിക കണക്കെടുപ്പ് അല്ല
ജയപരാജയങ്ങളുടെ ..സത്യാസത്യങ്ങളുടെ
പാപപുണ്യങ്ങളുടെ ..
നിന്റെ വാദങ്ങള്‍ സത്യങ്ങള്‍
മുന്‍തൂക്കം നിന്റെ താളുകള്‍ക്ക് തന്നെ
എന്റെ സത്യങ്ങള്‍ അപക്വങ്ങള്‍
പിന്തള്ളപ്പെടേണ്ടതും..........
പരാജയം ഞാന്‍ ഏല്‍കുന്നു
അതുകൊണ്ടുതന്നെ ശിക്ഷയും ...
കാലിലേക്ക് ചങ്ങലയും കൈകളിലേക്ക് കയ്യാമവും
സ്വയം അണിയിക്കുന്നു .,
നിന്നിലേക്ക്‌ ഓടിയെത്താതിരിക്കാന്‍
മാടിവിളിക്കാതിരിക്കാന്‍ ......

കറുത്ത കണ്ണുകള്‍ തുണിയാല്‍ മൂടി
വായില്‍ പഴന്തുണികള്‍ തിരുകി
ഇനിയെന്റെ കണ്ണുകള്‍ നിന്നെ കാണില്ല
എന്റെ പിന്‍വിളി നീ കേള്‍ക്കില്ല
ഉണര്‍ന്നിരിക്കുന്ന നാസികയിലൂടെ
നിന്റെ ഗന്ധവും കര്‍ണ്ണ ങ്ങളിലൂടെ
നിശ്വാസ ഗതിവേഗവും ആവാഹിക്കുന്നു
ഇനിയുള്ള ആയുസിലേക്കായി ..........

ഗീതകം

അവനെഴുതി അവള്‍ക്കായ് മാത്രം ......
ഒരിക്കല്‍ ..."നിന്റെ ഗീതകങ്ങള്‍ സുവിശേഷങ്ങള്‍ ആവുന്നു ''
അവള്‍ മൊഴിഞ്ഞു ....
ആര്‍ത്തിരമ്പി വന്നെത്തിയ മഴപോലെ
അവന്‍ പെയ്തു തോര്‍ന്നു ...
ഒരിറ്റു കണ്ണീരും ഒരുപാട് നൊമ്പരവുമായ്
അവള്‍ മിഴി പാര്‍ത്തു
വരില്ലെന്ന് ഉറപ്പായിട്ടും .........

വീണ്ടുമൊരു വസന്തം പോല്‍
ക്ഷീണിച്ച മിഴികള്‍ക്ക് മുന്നില്‍ അവന്‍ വന്നു
''അപരന്‍ ''........
അതേ തീവ്രത മിഴികള്‍ക്ക് ...അതേ കറുപ്പ് അധരങ്ങള്‍ക്ക്
ഭാഷയില്‍ മാറ്റമുണ്ടോ
അവനെഴുതി അവള്‍ക്കായ്‌ മാത്രം ...
അവള്‍ കരഞ്ഞു .....ഇനിയുമൊരു നിമിത്തമാവാന്‍ ...
കണ്‍പാര്‍ക്കാന്‍ മാത്രം ബാക്കിയില്ലെനിക്ക് ആയുസ്സ് ..........

Sunday, June 29, 2008

മാലാഖ

പരിശുദ്ധിയുടെ നിറം പൂശി അവള്‍ വന്നു
ചുണ്ടില്‍ നേര്‍ത്ത പുഞ്ചിരി കവിളില്‍ നാണത്തിന്‍ അരുണിമ
കണ്ണുകളില്‍ നക്ഷത്രം പൂത്ത്തിരങ്ങുന്നു
അവള്‍ മൊഴിഞ്ഞു ''ഇഷ്ട്ടായി ഒരുപാട് ''
വര്‍ഷങ്ങളുടെ മടുപ്പില്‍ നിന്നും ...ചൂടില്‍ നിന്നും
പെട്ടെന്ന് വസന്തവും കുളിര്‍മയും നേടിയപോലെ
സിരകളില്‍ ഉഷ്ണ പ്രവാഹം
കടയില്‍ നിന്നു കറുപ്പും മാനത്തുനിന്നു നക്ഷത്രങ്ങളെയും ഏറ്റുവാങ്ങി
കാത്തിരുന്ന കുഴിഞ്ഞ കണ്ണുകളിലേക്കു നോക്കിയില്ല
വാശിപിടിച്ച മുഖങ്ങളിലേക്ക് കണ്ണുരുട്ടി
ശാസ്ത്ത്രത്തിന് നന്ദി ...സന്ദേശങ്ങള്‍ക്ക് മേഘങ്ങളെയും ഹംസങ്ങളെയും
ബുദ്ധിമുട്ടിക്കേണ്ട ..........
രാവുകള്‍ പകലുകളായി ജന്മവും സ്നേഹവും എനിക്കെന്നു
തീറെഴുതി ....എന്റെ മാലാഖ ........
ഈ മധുരം സ്നേഹം ഇത്രനാളും കിട്ടീലല്ലോ
ഇനിയെന്റെ ലോകവും സ്നേഹവും അവള്ക്ക് തന്നെ

കരച്ചിലും ശാപവചനങ്ങളും ഉത്തേജകങ്ങള്‍ ആയി
വടിയെടുത്ത് കയ്യില്‍ തരാനേ പാവം നല്ലപാതിക്കാവൂ
പകലുകളും രാവുകളും മാറിമാറി പ്രനയപ്പൂക്കള്‍
വിരിയിച്ചു ...........
തളിര്‍ത്ത ജീവിതത്തിലെ പുഴുക്കുത്ത്തായ ജന്മങ്ങളെ
കണ്ടില്ലെന്നു വെച്ചു

ഒരു മധുര് സ്വപ്നത്തില്‍ മുഴുകി ഉച്ചമയക്കം
അടുത്തുള്ള കുരിശുകളിലേക്ക് കണ്ണ് തുറന്നില്ല
ഉറുമ്പുകള്‍ ശല്യം ,,,,മധുരം കഴിച്ചു വന്നു കിടക്കും
ഉറവിടം തേടി ....പുണര്‍ന്നു കിടക്കുന്നു നാശജന്മങ്ങള്‍
കാലുയര്‍ത്തി തട്ടി....നിമിഷങ്ങള്‍ വേണ്ടിവന്നു തിരിച്ചറിവില്‍ എത്താന്‍
മാലാഖയെ വിളിച്ചു ........അഭിനന്ദനങ്ങള്‍ ഭൂമിയിലെ നിന്റെ ദൌത്യം സഫലം .................