Sunday, June 29, 2008

മാലാഖ

പരിശുദ്ധിയുടെ നിറം പൂശി അവള്‍ വന്നു
ചുണ്ടില്‍ നേര്‍ത്ത പുഞ്ചിരി കവിളില്‍ നാണത്തിന്‍ അരുണിമ
കണ്ണുകളില്‍ നക്ഷത്രം പൂത്ത്തിരങ്ങുന്നു
അവള്‍ മൊഴിഞ്ഞു ''ഇഷ്ട്ടായി ഒരുപാട് ''
വര്‍ഷങ്ങളുടെ മടുപ്പില്‍ നിന്നും ...ചൂടില്‍ നിന്നും
പെട്ടെന്ന് വസന്തവും കുളിര്‍മയും നേടിയപോലെ
സിരകളില്‍ ഉഷ്ണ പ്രവാഹം
കടയില്‍ നിന്നു കറുപ്പും മാനത്തുനിന്നു നക്ഷത്രങ്ങളെയും ഏറ്റുവാങ്ങി
കാത്തിരുന്ന കുഴിഞ്ഞ കണ്ണുകളിലേക്കു നോക്കിയില്ല
വാശിപിടിച്ച മുഖങ്ങളിലേക്ക് കണ്ണുരുട്ടി
ശാസ്ത്ത്രത്തിന് നന്ദി ...സന്ദേശങ്ങള്‍ക്ക് മേഘങ്ങളെയും ഹംസങ്ങളെയും
ബുദ്ധിമുട്ടിക്കേണ്ട ..........
രാവുകള്‍ പകലുകളായി ജന്മവും സ്നേഹവും എനിക്കെന്നു
തീറെഴുതി ....എന്റെ മാലാഖ ........
ഈ മധുരം സ്നേഹം ഇത്രനാളും കിട്ടീലല്ലോ
ഇനിയെന്റെ ലോകവും സ്നേഹവും അവള്ക്ക് തന്നെ

കരച്ചിലും ശാപവചനങ്ങളും ഉത്തേജകങ്ങള്‍ ആയി
വടിയെടുത്ത് കയ്യില്‍ തരാനേ പാവം നല്ലപാതിക്കാവൂ
പകലുകളും രാവുകളും മാറിമാറി പ്രനയപ്പൂക്കള്‍
വിരിയിച്ചു ...........
തളിര്‍ത്ത ജീവിതത്തിലെ പുഴുക്കുത്ത്തായ ജന്മങ്ങളെ
കണ്ടില്ലെന്നു വെച്ചു

ഒരു മധുര് സ്വപ്നത്തില്‍ മുഴുകി ഉച്ചമയക്കം
അടുത്തുള്ള കുരിശുകളിലേക്ക് കണ്ണ് തുറന്നില്ല
ഉറുമ്പുകള്‍ ശല്യം ,,,,മധുരം കഴിച്ചു വന്നു കിടക്കും
ഉറവിടം തേടി ....പുണര്‍ന്നു കിടക്കുന്നു നാശജന്മങ്ങള്‍
കാലുയര്‍ത്തി തട്ടി....നിമിഷങ്ങള്‍ വേണ്ടിവന്നു തിരിച്ചറിവില്‍ എത്താന്‍
മാലാഖയെ വിളിച്ചു ........അഭിനന്ദനങ്ങള്‍ ഭൂമിയിലെ നിന്റെ ദൌത്യം സഫലം .................

10 comments:

Doney said...

കൊള്ളാം..മാലാഖയുടെ ഭൂമിയിലെ ദൌത്യം പൂര്‍‌ത്തിയായല്ലേ..??

siva // ശിവ said...

എന്തായാലും അവള്‍ ഒരു മാലാഖയല്ലെന്ന് തോന്നുന്നു.

സസ്നേഹം,

ശിവ

വെള്ളെഴുത്ത് said...

‘ഞാനൊരു പാവം അദ്ധ്യാപിക’ അങ്ങനെയൊന്നുണ്ടോ?

ഗോപക്‌ യു ആര്‍ said...

since u r a poet pl visit my poems in ''kumkumappadam.blogspot.com ''and deliver a sincere opinion

മാന്മിഴി.... said...

പിന്നെ...........എനിക്കു കുറച്ചു സങ്കടമുണ്ട്...എന്താന്നു ഞാന്‍ പറയില്ല.........

teatimer said...

pinne..assalayittundu..

Unknown said...

മാലാഖ കൊള്ളാം

വയനാടന്‍ said...

''ഇഷ്ട്ടായി ഒരുപാട് ''

മീര said...

nigoodamaaya postngs vayichu

Eccentric said...

:)