Thursday, July 3, 2008

എന്റെ പരാജയം

ഇന്നലെ കണക്കെടുപ്പായിരുന്നു ..........
വാര്‍ഷിക കണക്കെടുപ്പ് അല്ല
ജയപരാജയങ്ങളുടെ ..സത്യാസത്യങ്ങളുടെ
പാപപുണ്യങ്ങളുടെ ..
നിന്റെ വാദങ്ങള്‍ സത്യങ്ങള്‍
മുന്‍തൂക്കം നിന്റെ താളുകള്‍ക്ക് തന്നെ
എന്റെ സത്യങ്ങള്‍ അപക്വങ്ങള്‍
പിന്തള്ളപ്പെടേണ്ടതും..........
പരാജയം ഞാന്‍ ഏല്‍കുന്നു
അതുകൊണ്ടുതന്നെ ശിക്ഷയും ...
കാലിലേക്ക് ചങ്ങലയും കൈകളിലേക്ക് കയ്യാമവും
സ്വയം അണിയിക്കുന്നു .,
നിന്നിലേക്ക്‌ ഓടിയെത്താതിരിക്കാന്‍
മാടിവിളിക്കാതിരിക്കാന്‍ ......

കറുത്ത കണ്ണുകള്‍ തുണിയാല്‍ മൂടി
വായില്‍ പഴന്തുണികള്‍ തിരുകി
ഇനിയെന്റെ കണ്ണുകള്‍ നിന്നെ കാണില്ല
എന്റെ പിന്‍വിളി നീ കേള്‍ക്കില്ല
ഉണര്‍ന്നിരിക്കുന്ന നാസികയിലൂടെ
നിന്റെ ഗന്ധവും കര്‍ണ്ണ ങ്ങളിലൂടെ
നിശ്വാസ ഗതിവേഗവും ആവാഹിക്കുന്നു
ഇനിയുള്ള ആയുസിലേക്കായി ..........

ഗീതകം

അവനെഴുതി അവള്‍ക്കായ് മാത്രം ......
ഒരിക്കല്‍ ..."നിന്റെ ഗീതകങ്ങള്‍ സുവിശേഷങ്ങള്‍ ആവുന്നു ''
അവള്‍ മൊഴിഞ്ഞു ....
ആര്‍ത്തിരമ്പി വന്നെത്തിയ മഴപോലെ
അവന്‍ പെയ്തു തോര്‍ന്നു ...
ഒരിറ്റു കണ്ണീരും ഒരുപാട് നൊമ്പരവുമായ്
അവള്‍ മിഴി പാര്‍ത്തു
വരില്ലെന്ന് ഉറപ്പായിട്ടും .........

വീണ്ടുമൊരു വസന്തം പോല്‍
ക്ഷീണിച്ച മിഴികള്‍ക്ക് മുന്നില്‍ അവന്‍ വന്നു
''അപരന്‍ ''........
അതേ തീവ്രത മിഴികള്‍ക്ക് ...അതേ കറുപ്പ് അധരങ്ങള്‍ക്ക്
ഭാഷയില്‍ മാറ്റമുണ്ടോ
അവനെഴുതി അവള്‍ക്കായ്‌ മാത്രം ...
അവള്‍ കരഞ്ഞു .....ഇനിയുമൊരു നിമിത്തമാവാന്‍ ...
കണ്‍പാര്‍ക്കാന്‍ മാത്രം ബാക്കിയില്ലെനിക്ക് ആയുസ്സ് ..........

Sunday, June 29, 2008

മാലാഖ

പരിശുദ്ധിയുടെ നിറം പൂശി അവള്‍ വന്നു
ചുണ്ടില്‍ നേര്‍ത്ത പുഞ്ചിരി കവിളില്‍ നാണത്തിന്‍ അരുണിമ
കണ്ണുകളില്‍ നക്ഷത്രം പൂത്ത്തിരങ്ങുന്നു
അവള്‍ മൊഴിഞ്ഞു ''ഇഷ്ട്ടായി ഒരുപാട് ''
വര്‍ഷങ്ങളുടെ മടുപ്പില്‍ നിന്നും ...ചൂടില്‍ നിന്നും
പെട്ടെന്ന് വസന്തവും കുളിര്‍മയും നേടിയപോലെ
സിരകളില്‍ ഉഷ്ണ പ്രവാഹം
കടയില്‍ നിന്നു കറുപ്പും മാനത്തുനിന്നു നക്ഷത്രങ്ങളെയും ഏറ്റുവാങ്ങി
കാത്തിരുന്ന കുഴിഞ്ഞ കണ്ണുകളിലേക്കു നോക്കിയില്ല
വാശിപിടിച്ച മുഖങ്ങളിലേക്ക് കണ്ണുരുട്ടി
ശാസ്ത്ത്രത്തിന് നന്ദി ...സന്ദേശങ്ങള്‍ക്ക് മേഘങ്ങളെയും ഹംസങ്ങളെയും
ബുദ്ധിമുട്ടിക്കേണ്ട ..........
രാവുകള്‍ പകലുകളായി ജന്മവും സ്നേഹവും എനിക്കെന്നു
തീറെഴുതി ....എന്റെ മാലാഖ ........
ഈ മധുരം സ്നേഹം ഇത്രനാളും കിട്ടീലല്ലോ
ഇനിയെന്റെ ലോകവും സ്നേഹവും അവള്ക്ക് തന്നെ

കരച്ചിലും ശാപവചനങ്ങളും ഉത്തേജകങ്ങള്‍ ആയി
വടിയെടുത്ത് കയ്യില്‍ തരാനേ പാവം നല്ലപാതിക്കാവൂ
പകലുകളും രാവുകളും മാറിമാറി പ്രനയപ്പൂക്കള്‍
വിരിയിച്ചു ...........
തളിര്‍ത്ത ജീവിതത്തിലെ പുഴുക്കുത്ത്തായ ജന്മങ്ങളെ
കണ്ടില്ലെന്നു വെച്ചു

ഒരു മധുര് സ്വപ്നത്തില്‍ മുഴുകി ഉച്ചമയക്കം
അടുത്തുള്ള കുരിശുകളിലേക്ക് കണ്ണ് തുറന്നില്ല
ഉറുമ്പുകള്‍ ശല്യം ,,,,മധുരം കഴിച്ചു വന്നു കിടക്കും
ഉറവിടം തേടി ....പുണര്‍ന്നു കിടക്കുന്നു നാശജന്മങ്ങള്‍
കാലുയര്‍ത്തി തട്ടി....നിമിഷങ്ങള്‍ വേണ്ടിവന്നു തിരിച്ചറിവില്‍ എത്താന്‍
മാലാഖയെ വിളിച്ചു ........അഭിനന്ദനങ്ങള്‍ ഭൂമിയിലെ നിന്റെ ദൌത്യം സഫലം .................