Monday, December 8, 2008

ജാലകത്തിനപ്പുറം ഇരുള്‍ മാത്രമല്ല
നിലാവൂം കാണാമെന്നു മറന്നിരുന്നതാണു
ഇന്നതു വീണ്ടും ഓര്‍മ്മിപ്പിച്ചതു ഷഹാനയാണു
പരദൂഷണവും പരിഹാസവുമായി ഒരു ഒഴിവുവേള
ചിരിയൊ കരച്ചിലോ എന്നു തിരിച്ചറിയാനാവാത്ത
നജീബിന്റെ ശബ്ദം ആ മുറിയെ ഒരുമാത്ര നിശബ്ദമാക്കി
അഞ്ച് ബിയിലെ ഷഹാനയും ആറ് സിയിലെ ശിഹാബും
പ്രണയത്തിലാണത്രെ.........................
പിന്നീടുണ്ടായ വിചാരണയില്‍ ഷഹാന കരഞും
മറ്റുള്ളകുട്ടികള്‍ ചിരിച്ചും കാര്യങ്ങള്‍ പറഞ്ഞു
തല്ലിന്റെ കുറവു ‘ മാതപിതാക്കളുടേ ഗുണം
മാധ്യമങ്ങളുടേ സ്വാധീനം സാഹചര്യം കാരണങ്ങള്‍
കണ്ടെത്താന്‍ എത്ര എളുപ്പം
കുറ്റവാളികള്‍ തലകുംബിട്ടു നിന്നു
ഉപദേശങ്ങള്‍...ശാ‍സനകള്‍..മാപ്പുപറച്ചില്‍
രംഗം ശാന്തം.......എവിടെയോ ചില ഒളിനോട്ടങ്ങള്‍
മെസ്സേജ് ടോണുകള്‍..ദീര്‍ഘശ്വാസങ്ങള്‍.........

പുറ്ത്തിറങ്ങിയപ്പോള്‍ അവളെന്നെയൊന്നു നോക്കി
എന്തോ പറയാനുള്ളപോലെ..........
പതിവുള്ള ലൈബ്ബ്രറി സന്ദര്‍ശനം നേരത്തെയാക്കി
ഷഹാനയെയും കൂട്ടി.........
അവളുടേ കുഞ്ഞിക്കണ്ണുകള്‍ ചുവന്നിരുന്നു
ചോദ്യങ്ങള്‍ ആവശ്യമില്ലായിരുന്നു
വെറുതെയാ...എല്ലാം വെരുതെയാ
അവള്‍ തേങ്ങി.........നിലാവിന്റെ ഭംഗി ടീച്ചറല്ലെ പറഞ്ഞെ........
ഞാനത് കണ്ടെന്ന് പറഞ്ഞതാ അവനോട്
ഇന്നലെ രാത്രി...അവനപ്പോള്‍ റോഡിലിരുന്ന് പോസ്റ്റര്‍ ഒട്ടിക്കയിരുന്നു
അതും കണ്ടെന്നു പറഞ്ഞതാ..........
ഇനി നോക്കൂല ഞാന്‍ ഇരൂട്ടാ നല്ലത്.........

അവളു പറഞ്ഞ് പോലെ ഇരുട്ടാണു നല്ലതെന്നു
എന്നേയും വിശ്വസിപ്പിക്കയിരുന്നു ആരോ
പക്ഷെ ഇന്നെനിക്കു മനസിലാകുന്നു ഇരുട്ട് മറ്റാരിലോ ആണു
മറ്റെവിടെയോ ആണു........എനിക്കു ചുറ്റും നിലാവ് മാത്രാണു