Monday, December 8, 2008

ജാലകത്തിനപ്പുറം ഇരുള്‍ മാത്രമല്ല
നിലാവൂം കാണാമെന്നു മറന്നിരുന്നതാണു
ഇന്നതു വീണ്ടും ഓര്‍മ്മിപ്പിച്ചതു ഷഹാനയാണു
പരദൂഷണവും പരിഹാസവുമായി ഒരു ഒഴിവുവേള
ചിരിയൊ കരച്ചിലോ എന്നു തിരിച്ചറിയാനാവാത്ത
നജീബിന്റെ ശബ്ദം ആ മുറിയെ ഒരുമാത്ര നിശബ്ദമാക്കി
അഞ്ച് ബിയിലെ ഷഹാനയും ആറ് സിയിലെ ശിഹാബും
പ്രണയത്തിലാണത്രെ.........................
പിന്നീടുണ്ടായ വിചാരണയില്‍ ഷഹാന കരഞും
മറ്റുള്ളകുട്ടികള്‍ ചിരിച്ചും കാര്യങ്ങള്‍ പറഞ്ഞു
തല്ലിന്റെ കുറവു ‘ മാതപിതാക്കളുടേ ഗുണം
മാധ്യമങ്ങളുടേ സ്വാധീനം സാഹചര്യം കാരണങ്ങള്‍
കണ്ടെത്താന്‍ എത്ര എളുപ്പം
കുറ്റവാളികള്‍ തലകുംബിട്ടു നിന്നു
ഉപദേശങ്ങള്‍...ശാ‍സനകള്‍..മാപ്പുപറച്ചില്‍
രംഗം ശാന്തം.......എവിടെയോ ചില ഒളിനോട്ടങ്ങള്‍
മെസ്സേജ് ടോണുകള്‍..ദീര്‍ഘശ്വാസങ്ങള്‍.........

പുറ്ത്തിറങ്ങിയപ്പോള്‍ അവളെന്നെയൊന്നു നോക്കി
എന്തോ പറയാനുള്ളപോലെ..........
പതിവുള്ള ലൈബ്ബ്രറി സന്ദര്‍ശനം നേരത്തെയാക്കി
ഷഹാനയെയും കൂട്ടി.........
അവളുടേ കുഞ്ഞിക്കണ്ണുകള്‍ ചുവന്നിരുന്നു
ചോദ്യങ്ങള്‍ ആവശ്യമില്ലായിരുന്നു
വെറുതെയാ...എല്ലാം വെരുതെയാ
അവള്‍ തേങ്ങി.........നിലാവിന്റെ ഭംഗി ടീച്ചറല്ലെ പറഞ്ഞെ........
ഞാനത് കണ്ടെന്ന് പറഞ്ഞതാ അവനോട്
ഇന്നലെ രാത്രി...അവനപ്പോള്‍ റോഡിലിരുന്ന് പോസ്റ്റര്‍ ഒട്ടിക്കയിരുന്നു
അതും കണ്ടെന്നു പറഞ്ഞതാ..........
ഇനി നോക്കൂല ഞാന്‍ ഇരൂട്ടാ നല്ലത്.........

അവളു പറഞ്ഞ് പോലെ ഇരുട്ടാണു നല്ലതെന്നു
എന്നേയും വിശ്വസിപ്പിക്കയിരുന്നു ആരോ
പക്ഷെ ഇന്നെനിക്കു മനസിലാകുന്നു ഇരുട്ട് മറ്റാരിലോ ആണു
മറ്റെവിടെയോ ആണു........എനിക്കു ചുറ്റും നിലാവ് മാത്രാണു

12 comments:

മലബാറി said...

എഴുത്തിനിത്രയും ഇടവേള ആവശ്യമുണ്ടോ?

റോഷ്|RosH said...

നല്ല ക(വി)ത ..

വേണു venu said...

നിലാവ് നിലനില്‍ക്കട്ടെ.:)

ജെ പി വെട്ടിയാട്ടില്‍ said...

meera teacher
ടീച്ചറുടെ കഥകള്‍ കുഞ്ഞുകളെപോലെ ചെറുതാണല്ലോ....
ഞാനും അങ്ങിനെയാ എഴുതുന്നത്...
എന്റെ അമ്മയും ടീച്ചറായിരുന്നു... പക്ഷെ അമ്മയെ ചേച്ചി എന്നാ വിളിച്ചിരുന്നത്...
അങ്ങിനെ എനിക്ക് എല്ലാ ടിച്ചര്‍മാരെയും ഇഷ്ടപ്പെടാന്‍ തുടങ്ങി...
ടീച്ചറുടെ കവിതകള്‍ ഞാന്‍ പാടിത്തരാം..
++++++++++++\\
ഒരു ബന്ധവുമില്ലാത്ത് ഒരു സബ്ജക്റ്റ് ചോദിക്കട്ടെ?
+++ അടുത്ത 6 മാസത്തേക്ക്
ശിവന്‍, പാര്‍വതി, കൃഷ്ണന്‍, ഗണപതി, അയ്യപ്പന്‍, സുബ്രഫ്മണ്യന്‍, ഹനുമാന്‍, നാഗങ്ങള്‍, ബ്രഹ്മരക്ഷസ് - എന്നീ ദേവി ദേവര്‍ന്മാര്‍ക്കുള്ള വിശേഷാല്‍ പൂജകള്‍ എന്താണെന്ന് അറിഞ്ഞാല്‍ തരക്കേടില്ല..
അറിയില്ലെങ്കില്‍ കൂട്ടുകാരോട് ചോദിച്ച് പറയണം...
പഞ്ചാംഗത്തിലും, കലണ്ടറിലും എല്ലാം ഉണ്ടെന്ന് പറയുന്നു..
പക്ഷെ എളുപ്പം ഇതാണല്ലോ.....

ശ്രീ said...

ചേച്ചീ...
വളരെ നല്ല വരികള്‍. ഇനിയും എഴുതുക. ആശംസകള്‍.

പകല്‍കിനാവന്‍ | daYdreaMer said...

:)

Sarija NS said...

വായന കഴിഞ്ഞു. പക്ഷെ മനസ്സ് ഈ വരികള്‍ തന്ന എന്തിലേക്കോ പോയല്ലൊ

Ranjith chemmad / ചെമ്മാടൻ said...

നിലാവുപോലെ മനോഹരം ടീച്ചറേ...ഈ വെളിപ്പെടുത്തലുകള്‍..
അതെയ്, മുകളില്‍ ചോദിച്ചതുപോലെ,
ഇത്രയും ഇടവേള വേണോ?

മീര said...

എഴുതാന്‍ പറയാന്‍ ആഗ്രഹമുണ്ട്.........പലപ്പോഴും
പ്ക്ഷെ എല്ലാ‍ അഗ്രഹങ്ങളും നടക്കില്ലല്ലോ........

ഗൗരി(GOURI) said...

good presentation skills.keep it up!best wishes!

Jayasree Lakshmy Kumar said...

ഒരു കുഞ്ഞുമനസ്സിലെ നിലാവിനെ ഇരുട്ടാക്കി കളഞ്ഞ കവിത. ഒരുപാടിഷ്ടപ്പെട്ടു

വല്യമ്മായി said...

കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ :)