Thursday, July 3, 2008

എന്റെ പരാജയം

ഇന്നലെ കണക്കെടുപ്പായിരുന്നു ..........
വാര്‍ഷിക കണക്കെടുപ്പ് അല്ല
ജയപരാജയങ്ങളുടെ ..സത്യാസത്യങ്ങളുടെ
പാപപുണ്യങ്ങളുടെ ..
നിന്റെ വാദങ്ങള്‍ സത്യങ്ങള്‍
മുന്‍തൂക്കം നിന്റെ താളുകള്‍ക്ക് തന്നെ
എന്റെ സത്യങ്ങള്‍ അപക്വങ്ങള്‍
പിന്തള്ളപ്പെടേണ്ടതും..........
പരാജയം ഞാന്‍ ഏല്‍കുന്നു
അതുകൊണ്ടുതന്നെ ശിക്ഷയും ...
കാലിലേക്ക് ചങ്ങലയും കൈകളിലേക്ക് കയ്യാമവും
സ്വയം അണിയിക്കുന്നു .,
നിന്നിലേക്ക്‌ ഓടിയെത്താതിരിക്കാന്‍
മാടിവിളിക്കാതിരിക്കാന്‍ ......

കറുത്ത കണ്ണുകള്‍ തുണിയാല്‍ മൂടി
വായില്‍ പഴന്തുണികള്‍ തിരുകി
ഇനിയെന്റെ കണ്ണുകള്‍ നിന്നെ കാണില്ല
എന്റെ പിന്‍വിളി നീ കേള്‍ക്കില്ല
ഉണര്‍ന്നിരിക്കുന്ന നാസികയിലൂടെ
നിന്റെ ഗന്ധവും കര്‍ണ്ണ ങ്ങളിലൂടെ
നിശ്വാസ ഗതിവേഗവും ആവാഹിക്കുന്നു
ഇനിയുള്ള ആയുസിലേക്കായി ..........

12 comments:

siva // ശിവ said...

ഈ കണക്കെടുപ്പ് ഇഷ്ടമായി...നല്ല വരികള്‍...ആശയവും.

സസ്നേഹം,

ശിവ

Unknown said...

കണ്ണുകള്‍ കറുത്ത തുനിയാല്‍ മൂടി
വായില്‍ പഴ്ന്തുനികള്‍ തിരുകി
ഇനിയെന്റെ കണ്ണുകള്‍ നിന്നെ കാണില്ല
എന്റെ പിന്‍വിളി നീ കേള്‍ക്കില്ല
പക്ഷെ മനസ്സിന് കാണാമല്ലോ

ശ്രീ said...

വരികള്‍ നന്നായിട്ടുണ്ട്. അക്ഷരത്തെറ്റുകള്‍ കുറച്ചു കൂടി ശ്രദ്ധിയ്ക്കണേ...

ഇത് ചിലപ്പോള്‍ പ്രയോജനപ്പെടും.
:)

CHANTHU said...

നന്നായി. വീണ്ടും എഴുതുക.

നരിക്കുന്നൻ said...

ടീച്ചറുടെ വരികള്‍ ഒത്തിരി ഇഷ്ടമായി. എന്തെന്നറിയില്ല എല്ലാ കവികളും മരണത്തെ ഒരുപാടിഷ്ടപ്പെടുന്നതെന്തുകൊണ്ടായിരിക്കും.

ഗോപക്‌ യു ആര്‍ said...

നീ--മരണം തന്നെയാണൊ?
ചെറിയൊരു ആശയക്കുഴപ്പം?

ഗോപക്‌ യു ആര്‍ said...

നീ എന്നത്‌ കവിതയിലെ "നീ.."
മരണം ആണൊ? ഒരു സംശയം..
.അത്ര തന്നെ...പിന്നെ എങ്ങനെ
വേണമെങ്കിലും വ്യാഖ്യാനിക്കാമല്ലൊ?

മീര said...

nee maranam alla.....ennil ninnum akannu poya onnu aanu nee.....

ഗോപക്‌ യു ആര്‍ said...

എനിക്കൊരു ആശയക്കുഴപ്പം തോന്നി..
.അതുകൊണ്ട്‌ ചോദിച്ചതാണു.....പിന്നെ വ്യാഖ്യാനം വായനക്കാരന്റേതാണല്ലൊ.....
[pl try to coment in malayaalam!!]

അരുണ്‍ കരിമുട്ടം said...

പഴമയില്‍ നിന്ന് പുതുമയിലേക്ക് മാറാനുള്ള ഒരു ശ്രമം വരികളിലുണ്ട്.
നന്നായിരിക്കുന്നു.

Unknown said...

ishtayi.....orupadu ishtayi.....

നിരക്ഷരൻ said...

എല്ലാവരും നേരിടേണ്ടി വരുമല്ലേ ഇത്തരമൊരു കണക്കെടുപ്പ് ?

നന്നായി ടീച്ചറേ...