Saturday, July 19, 2008

വീണ്ടും

ഏകാകിനിയുടെ ഭാഗമായിരുന്നു ജീവിത നാടകത്തില്‍
അവള്‍ക്കെന്നും ......
ഇടയ്കെപ്പോഴോ ചില നിഴലുകള്‍ കു‌ട്ടുകാരായി
അങ്ങനെയങ്ങനെ അവള്‍ സംസാരിച്ചു തുടങ്ങി
തന്നോട് തന്നെയെന്ന മട്ടില്‍ നിഴലുകളോട്
പതിയെ മടിച്ചു മടിച്ച് നിഴലുകളിലോന്നു മുരടനക്കി
അവള്‍ ചിരിച്ചു ....ആ ചിരിയില്‍ അവളുടെ
വേഷവിധാനങ്ങള്‍ നിറം മാറി
സംവിധായകനും സഹ നടീനടന്മാരും
അന്കലാപ്പിലായി ..
തിരക്കഥ മാറ്റേണ്ടി വരുമല്ലോ
കാണികള്‍ കൂക്കിവിളിച്ചു സഹതാപിച്ചവരും ഉണ്ട്
രംഗ സജ്ജീകരണ ക്കാരന്റെ കൈ വിറച്ചു
വേദിയില്‍ പ്രകാശം പരന്നു
നിഴലുകല്‍ക്കൊപ്പം ചിരിയും മൊഴികളും
അപ്രത്യക്ഷംമായി ........
നാടകം ശുഭം ......

27 comments:

അജയ്‌ ശ്രീശാന്ത്‌.. said...

"ഇതിന്റെ ആശയം..
എനിക്കിഷ്ടമായി..."

Unknown said...

കൊള്ളാം നല്ല വരികള്‍ മീരാ

ഹരീഷ് തൊടുപുഴ said...

കൊള്ളാം മീരാ, അഭിനന്ദനങ്ങള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നിഴലുകളോട് പടവെട്ടി ഞാനും തോറ്റൂ,,
ആശയം നന്നായിട്ടുണ്ട് :)

നരിക്കുന്നൻ said...

എഴുതിത്തയ്യാറാക്കിയ തിരക്കതക്ക് പിറകിൽ യഥാർത്ത ജീവിതത്തിന്റെ നിഴൽ.
നല്ല കവിത...

siva // ശിവ said...

ഈ വരികളിലെ ആശയം വളരെ ഇഷ്ടമായി...എല്ലായ്പ്പോഴും കൂട്ടിന് നിഴല്‍ പോലെ ഒരാള്‍ നല്ലതാ... (നിഴല്‍ അല്ല)

സസ്നേഹം,

ശിവ.

ഗിരീഷ്‌ എ എസ്‌ said...

മീര...
വളരെ ലളിതമായ അഖ്യാനത്തില്‍
ഒരുപാട്‌ പറഞ്ഞിരിക്കുന്നു...
അര്‍ത്ഥതലങ്ങള്‍ ചുട്ടുപൊള്ളിക്കുന്നു....


ആശംസകള്‍...

നിരക്ഷരൻ said...

കൊള്ളാം ടീച്ചറേ

നവരുചിയന്‍ said...

ലളിതം എന്ന് പറയുന്നില്ല ...പക്ഷെ ചിന്തിപ്പിക്കുന്ന കവിത ... പിന്നെ നിഴലിനോട്‌ സംസാരിക്കാന്‍ എനിക്കും വലിയ ഇഷ്ടം ആണ്

ബഷീർ said...

ടീച്ചര്‍
നന്നായിരിക്കുന്നു
കവിതയെ വിമര്‍ശിക്കാനുള്ള വകതിരിവില്ല.. (ഭാഗ്യം )
അഭിനന്ദനങ്ങള്‍

GLPS VAKAYAD said...

മഞ്ഞു കട്ട കൈ വെള്ളയില്‍ നിന്നുരുകും പോലെ

ഹരിശ്രീ said...

ടീച്ചറേ,

നല്ല വരികള്‍.. നല്ല ആശയം...

ആശംസകള്‍...

ഒരു സ്നേഹിതന്‍ said...

കൊള്ളാം... നന്നായിരിക്കുന്നു...

ഗോപക്‌ യു ആര്‍ said...

അത്ര ഇഷ്ടമായില്ല..
.എന്തൊക്കെയൊ പോരായ്മകള്‍....

joice samuel said...

കൊള്ളാം ചേച്ചി....

നന്‍മകള്‍ നേരുന്നു....

സസ്നേഹം

ചെമ്പകം....

:)

Ranjith chemmad / ചെമ്മാടൻ said...

മീര ടീച്ചറേ..,
എല്ലാ കവിതകളും വായിക്കാറുണ്ട്.
ആരവാരങ്ങളും, ആര്‍പ്പുവിളികളുമില്ലാതെ
ലളിതവും, പക്വവുമായ
ഒരു തീറ്ഥയാത്രപോലെ,
മനോഹരമാകുന്നു
ടീച്ചറുടെ കവിതകള്‍
മികച്ചവ ഇനിയും പ്രതീക്ഷിക്കുന്നു.

Ranjith chemmad / ചെമ്മാടൻ said...
This comment has been removed by the author.
Ranjith chemmad / ചെമ്മാടൻ said...

പരപ്പനങ്ങാടിയിലാണ്‌ പഠിച്ചത് എന്നറിഞ്ഞതില്‍
സന്തോഷം. കവിതയും പഠനവും സൗഹൃദങ്ങളുമൊക്കെയായി കുറേക്കാലം ഞാനവിടെയുണ്ടായിരുന്നു.
കോ-ഓപ് കോളേജിലെ മാഗസിന്‍ എഡിറ്ററായിരുന്നു.
"ശിഖ" എന്നായിരുന്നു മാഗസിന്റെ പേര്‌.

ശ്രീ said...

കൊള്ളാം. ആശംസകള്‍!
:)

Unknown said...

കൊള്ളാം ചേച്ചി.....

വേണു venu said...

അമൃതാ പറഞ്ഞതു പോലെ ആശയം എനിക്കും ഇഷ്ടമായി.
നാടകം ശുഭം .
ഒന്നും അവസാനിക്കാതെ തുടരട്ടെ.:)

Mahi said...

നന്നായിട്ടുണ്ട്‌

ajeeshmathew karukayil said...

very good keep it up.

joice samuel said...

നന്നായിട്ടുണ്ടു...
നന്‍മകള്‍ നേരുന്നു......
സസ്നേഹം,
മുല്ലപ്പുവ്..!!

നരിക്കുന്നൻ said...

എവിടെ? പുതിയതൊന്നും കാണുന്നില്ലല്ലോ....

ടീച്ചറ് തിരക്കിലായിരിക്കുമല്ലേ.....

ashrafxl said...

Ente Malayalathine Oru Cheriya Problem. Athanu Manglishil.
Varikal Orupadu Ishtamayi.
Asamsakal.
Thazheyulla Link Onnu Nokkoo. 'Meeramadhavathinu' Oru Header Image Aakkan Pattumo Ennu?

http://www.esnips.com/doc/410d1904-2837-4b45-80f9-48098bb3805a/meeramadhavam

വിനിമയ (www.itpublic.org.in) said...

നല്ല വരികള്‍ എനിക്കിഷ്ടപ്പെട്ടു

എന്ന്

അക്ഷരക്കൂടാരം